ഇരിട്ടി: പയഞ്ചേരിയിലെ വിജയ നിവാസിൽ എം. നാരായണി ടീച്ചർ (82) നിര്യാതയായി. പെരുമ്പറമ്പ് യു.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ എം. കുഞ്ഞിരാമൻ നമ്പ്യാർ (മാതൃഭൂമി മുൻ ഇരിട്ടി ലേഖകൻ). മക്കൾ: എം. വിജയൻ നമ്പ്യാർ (മാതൃഭൂമി ഏജന്റ് ഇരിട്ടി), വിനോദ്കുമാർ (ബി.എസ്.എൻ.എൽ, കാഞ്ഞങ്ങാട്), വിനയരാജൻ (മക്തബ് ദിനപത്രം, തളിപ്പറമ്പ്). മരുമക്കൾ: ഷീജ (അധ്യാപിക, ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ,) ബിന്ദു (അധ്യാപിക, കാനച്ചേരി എൽ.പി സ്കൂൾ), ബീന (പൊതുമരാമത്ത് വകുപ്പ് ഓവർസിയർ, തളിപ്പറമ്പ്). സഹോദരങ്ങൾ: എം. ബാലൻ നമ്പ്യാർ (റിട്ട. ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), പരേതരായ എം.നാരായണൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ, പാർവതി അമ്മ, മാധവി അമ്മ. സഞ്ചയനം ശനിയാഴ്ച.