പഴയങ്ങാടി: മുട്ടം നെക്കിബസാറിലെ കെ.സി. മഹമൂദ് (73) നിര്യാതനായി. മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, മുട്ടം മേഖല മുസ്ലിം ലീഗ് പ്രസിഡൻറ്, മുട്ടം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലമായി മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗമാണ്. ജീവകാരുണ്യ പ്രവർത്തകനാണ്. മാടായി സർവിസ് ബാങ്ക് ഡയറക്ടറായിരുന്നു. ചെറുവത്തൂർ കോട്ടക്കലാണ് ജന്മസ്ഥലം. പരേതരായ കുഞ്ഞഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.ഭാര്യ: ബീഫാത്തു. മക്കൾ: ലിയാഖത്തലി (ഷാർജ), റഷീദ, അഫ്സത്ത്, ശൗക്കത്ത് (അബൂദബി), ഷാഹിദ. മരുമക്കൾ: ആയിഷ, അഷ്റഫ്, ജമാൽ, സഫീറ, ശിഹാബ്. സഹോദരങ്ങൾ: അസ്യ, അലീമ. പരേതനായ അഹമ്മദ്.