ചൊക്ലി: പൂക്കോം സി.പി റോഡ് പുത്തൻപുരയിൽ താമസിക്കും ചമ്പാട് ഇല്ലത്ത് ഹാരിസ് (54) ഹൃദയാഘാതംമൂലം ഷാർജയിൽ നിര്യാതനായി. പരേതരായ വൈ.എം. അബ്ദുള്ളയുടെയും നബീസുവിന്റെയും മകനാണ്. ഭാര്യ: പുത്തൻപുരയിൽ നസീമ. മക്കൾ: ബെൻസി ഫഹജാസ്, ബെൻഷാദ് റംഷീൽ (ദുബൈ). മരുമക്കൾ: നാസിൽ കിണവക്കൽ (അബൂദബി), മുൻസീറ റഫീഖ് (ചമ്പാട്). സഹോദരങ്ങൾ: സുഹറ പാടിയിൽ, പരേതരായ യൂസഫ് ഇല്ലത്ത്, സഫിയ വൈ.എം. മൃതദേഹം നാട്ടിലെത്തിച്ചശേഷം മാരാങ്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.