സംസ്കാരം ഇന്ന് നാട്ടിൽ
പേരാവൂർ: കുവൈത്തിൽ വാഹനാപകടത്തിൽ പേരാവൂർ സ്വദേശിനി മരിച്ചു. അൽസലാം ആശുപത്രിയിലെ ജീവനക്കാരി പേരാവൂർ അറയങ്ങാടിലെ വെളിയത്ത് ജോമേഷിന്റെ ഭാര്യ ദീപ്തിയാണ് (32) തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് മടങ്ങുംവഴി വാഹനമിടിച്ച് മരിച്ചത്.
താമസസ്ഥലത്തിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്.
ആറ് വർഷമായി കുവൈത്തിൽ നഴ്സായി ജോലിചെയ്യുകയാണ്. അവധി കഴിഞ്ഞ് 20 ദിവസം മുമ്പാണ് കുവൈത്തിലേക്ക് മടങ്ങിയത്.
ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ്. സഹോദരൻ: ദീക്ഷിത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് അറയങ്ങാട് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.