മാവൂർ: ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെറുകുളത്തൂർ മഞ്ഞൊടി വി.എസ്. നിവാസിൽ പടിഞ്ഞാറില്ലത്ത് കൃഷ്ണനാണ് (68) മരിച്ചത്. ഫെബ്രുവരി ഒന്നിന് പുലർച്ച അഞ്ചോടെ മുണ്ടിക്കൽ താഴത്ത് ഇദ്ദേഹം ഓടിച്ച ഓട്ടോ മറിയുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പത്തോടെയാണ് മരണം. പിതാവ്: പരേതനായ പടിഞ്ഞാറില്ലത്ത് ഉണ്ണീരി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: അജിത. മക്കൾ: ഷിജി, വിജി. മരുമക്കൾ: അനൂപ്, രജിലേഷ്. സഹോദരങ്ങൾ: ശ്യാമള, ദേവി, പരേതരായ ഭാസ്കരൻ, ചന്ദ്രൻ, ഉണ്ണിക്കുട്ടി, ജാനകി, ലീല. പരേതന്റെ നേത്രങ്ങൾ ദാനം ചെയ്തു.