തൃക്കരിപ്പൂർ: മുസ്ലിംലീഗ് നേതാവ് തട്ടാനിച്ചേരിയിലെ എൻ.എം. മൂസ (80) നിര്യാതനായി. മുസ്ലിം ലീഗ് ബിരിച്ചേരി വാർഡ് വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ കെ. ബീരാന്റെയും എൻ.എം. മറിയുമ്മയുടെയും മകനാണ്. ഭാര്യ: വി.പി. റുഖിയ. മക്കൾ: സലാം തട്ടാനിച്ചേരി (ദുബൈ കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറി), മറിയംബി, സുബൈദ. മരുമക്കൾ: ഫാത്തിമ തെക്കെക്കാട്, എൻ.എം. യൂസുഫ് തൃക്കരിപ്പൂർ, മുഹമ്മദലി പെരുമ്പ. സഹോദരങ്ങൾ: പരേതരായ അബൂബക്കർ, റാബിയ.