മാനന്തവാടി: മക്കിയാട് ബെനഡിക്ടിൻ ധ്യാന ടീം അംഗം കളത്തിനാനിക്കൽ ദേവസ്യ (72) നിര്യാതനായി. വിൻസന്റ് ഡി പോൾ സൊസൈറ്റി മക്കിയാട് യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: ആനിയമ്മ കൂനാനിക്കൽ. മക്കൾ: ബിനോയ് (സെക്രട്ടറി, സെന്റ് ജൂഡ് ചർച്ച്, മക്കിയാട്), ജിനേഷ്, മഞ്ജു, അഞ്ജു. മരുമകൻ: ബൈജു വടയാപറമ്പിൽ (കാട്ടിക്കുളം). സഹോദരങ്ങൾ: ആന്റണി കളത്തിനാനിക്കൽ (ബെനഡിക്ടിൻ ധ്യാനകേന്ദ്രം അൾത്താര ശുശ്രൂഷകൻ), തോമസ് (ഇരിട്ടി), മത്തായി (പേരാവൂർ), ഏലിക്കുട്ടി, ത്രേസ്യ, പരേതരായ ചാക്കോ, വർക്കി.