കാഞ്ഞിരോട്: മായൻമുക്ക് മർവ്വ റോഡ് തവക്കൽ മൻസിൽ വാചികാന്റവിട പി.സി. മുഹമ്മദലി (മമ്മാലി-63) നിര്യാതനായി. ഏച്ചൂർ ബസാറിൽ മുൻകാല മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: അസ്മ (മുണ്ടേരി). മക്കൾ: അനസ്, സമീന, താഹിറ, ബുഷ്റ. മരുമക്കൾ: റഫീദ (മയ്യിൽ), മുസ്തഫ (വാരം), സജീർ (കൊയ്യോട്), മുനീർ (എടയന്നൂർ). സഹോദരങ്ങൾ: പി.സി. അബ്ദുല്ല, പി.സി. കദീജ.