പയ്യന്നൂർ: ഡൽഹിയിലെ പ്രമുഖ വ്യവസായിയും രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.കെ. ദീപു നമ്പ്യാർ (പി.കെ.ഡി നമ്പ്യാർ-47) നിര്യാതനായി. കടന്നപ്പള്ളി തുമ്പോട്ട സ്വദേശിയാണ്. പൊളിറ്റിക്കൽ അനലിസ്റ്റ്, ദേശീയ മാധ്യമങ്ങളിൽ പാനലിസ്റ്റ്, മികച്ച സംരംഭകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ നിറസാന്നിധ്യമായിരുന്നു പി.കെ.ഡി. നമ്പ്യാർ. ഡൽഹി റോട്ടറി ക്ലബിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി അയ്യപ്പ ക്ഷേത്രത്തിന്റെയും കേരള സമാജത്തിന്റെയും നേതൃനിരയിലുണ്ടായിരുന്ന പി.കെ.ഡി. നമ്പ്യാർ ആധ്യാത്മിക, ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവമായിരുന്നു. മികച്ച സംഘാടകനാണ്. കടന്നപ്പള്ളിയിലെ പരേതനായ കെ.ആർ. ബാലൻ നമ്പ്യാരുടെയും പി.കെ. സരോജിനിയുടെയും മകനാണ്. ഭാര്യ: പായൽ (ഡൽഹി). മക്കൾ: ആയുഷ് നമ്പ്യാർ, അഹാന നമ്പ്യാർ. സഹോദരങ്ങൾ: ദീപ, ദിലീപ്. സംസ്കാരം ഞായറാഴ്ച.