കാഞ്ഞങ്ങാട്: കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ കുണ്ടുപ്പള്ളിയിലെ മാവേലിയിൽ തോമസിന്റെ മകൻ ജോസിനെയാണ് (48) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായതായിരുന്നു. രാജപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ സൈബർ സെൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ നാട്ടിൽതന്നെയുണ്ടെന്ന് മനസ്സിലായി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച വൈകീട്ടോടെ വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാജപുരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: ജോബി, ജയ്മോൻ.