എകരൂൽ: ദുരൂഹ സാഹചര്യത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉണ്ണികുളം പഞ്ചായത്ത് കരിയാത്തൻകാവ് വാർഡ് 21ൽ കുന്നുമ്മൽ അമ്മിണിയാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം വീട്ടിൽ വെച്ചാണ് ഇവർക്ക് തലക്ക് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മിണി വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ബാലുശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് സംസ്കാരം നടത്തി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: മണികണ്ഠൻ, അശ്വനി. മരുമകൻ: അനീഷ്.