പറമ്പിൽബസാർ: കിഴക്കുംമുറി പടിഞ്ഞാറെക്കണ്ടിയിൽ താമസിക്കുന്ന കിഴുവേടത്ത് പങ്കജാക്ഷി അമ്മ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, മെഡിക്കൽ കോളജ്-85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: സുജാത, രാജേശ്വരി, സുനിൽകുമാരി, ശബരീഷ് ബാബു (റോയൽ ഇലക്ട്രിക്കൽസ്, പറമ്പിൽബസാർ). മരുമക്കൾ: രാജൻ, ലീന, പരേതരായ ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.