കോഴിക്കോട്: ഫാം ഹൗസിലെ കിണറ്റിൽവീണ് രണ്ടര വയസ്സുകാരൻ മരിച്ചു. മലപ്പുറം സ്രാമ്പിക്കല്ല് പുല്ലാനോട് പരപ്പൻവീട്ടിൽ മുഹമ്മദ് ഐസിൻ ആണ് ഓമശ്ശേരിയിൽ അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കുടുംബത്തോടൊപ്പം ഫാം ഹൗസിലെത്തിയ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
ഓമശ്ശേരി ശാന്തി ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.