മാനന്തവാടി: പ്രമുഖ സഹകാരിയും ജി.എസ്.ടി.യു ജില്ല മുൻ പ്രസിഡന്റുമായ മാനന്തവാടി ആറാട്ടുതറ വിശാഖ് ഹൗസിൽ പി.കെ. രാജൻ മാസ്റ്റർ (79) നിര്യാതനായി. കെല്ലൂർ ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. സംസ്ഥാന റബർ മാർക്കറ്റിങ് ഫെഡറേഷൻ ഡയറക്ടർ, നോർത്ത് വയനാട് റബർ ആൻഡ് അഗ്രിക്കൾചറൽ മാർക്കറ്റിങ് സൊസൈറ്റി, കാട്ടിക്കുളം ക്ഷീരസംഘം എന്നിവയുടെ പ്രസിഡന്റ്, തിരുനെല്ലി സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്, മാനന്തവാടി താലൂക്ക് ഹൗസിങ് സഹകരണ സംഘം, മാനന്തവാടി കൽപക സ്റ്റോർ എന്നിവയുടെ മുൻ ഡയറക്ടറാണ്. വാടേരി ശിവക്ഷേത്ര യോഗം പ്രസിഡന്റ് വള്ളിയൂർക്കാവ് ഉത്സവാഘോഷക്കമ്മിറ്റിയംഗം, വയനാട് ജില്ല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: പി.കെ. പ്രഭാവതി (റിട്ട. സീനിയർ ക്ലർക്ക്, മാനന്തവാടി ക്ഷീരസംഘം). മക്കൾ: പി.കെ. ജിതേഷ് (അസിസ്റ്റന്റ് സെക്രട്ടറി, മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്), പി.കെ. ദീപ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പനമരം). മരുമക്കൾ: കെ.പി. സുനിത് (ജൂനിയർ സൂപ്രണ്ട്, ഐ.സി.ഡി.എസ് ഓഫിസ്, മാനന്തവാടി), വി.കെ. സന്ധ്യ (ഗവ. ആശ്രമം സ്കൂൾ, തിരുനെല്ലി).