കാഞ്ഞങ്ങാട്: മഡിയൻ പാലക്കിയിലെ വി. ചന്തു (81) നിര്യാതനായി. അന്തരിച്ച പ്രമുഖ അഭിഭാഷകൻ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വർഷം പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇ.വി. സാവിത്രി. മക്കൾ: ഇ.വി. ചാന്ദിഷ(എൻജിനീയർ), ഇ.വി. ചന്ദന (അസി. പ്രഫസർ സി.ഇ.ടി പയ്യന്നൂർ), ഇ.വി. സനൽ( എൻജിനീയർ മഹീന്ദ്ര മുംബൈ). മരുമക്കൾ: പി. ബിജു (എൻജിനീയർ ടാറ്റ കൺസൽട്ടൻസി ബംഗളൂരു), കെ. മഹേഷ് (സിവിൽ എൻജിനീയർ പയ്യന്നൂർ), കെ.വി. ഷൈമ പിലാത്തറ (അസി. പ്രഫസർ സെന്റ് ഫ്രാൻസിസ് എൻജിനീയറിങ് കോളജ് ബോംബെ). സഹോദരങ്ങൾ: വി. കുഞ്ഞിക്കണ്ണൻ, വി. മാണി പുതിയകണ്ടം, പരേതയായ വി. കുഞ്ഞമ്മാർ.