തളിപ്പറമ്പ്: ചിറവക്ക് അക്കിപ്പറമ്പ് യു.പി സ്കൂളിന് സമീപം അക്കിപ്പറമ്പത്ത് ഹൗസിലെ രാജഗോപാലന്റെ (ചമക്ക് ലബോറട്ടറി ഉടമ) ഭാര്യ പി.വി. ശാന്തകുമാരി ടീച്ചർ (60) നിര്യാതയായി. പനത്തടിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകളാണ്. മകൻ: ശരത്ത് രാജ് (സിവിൽ എൻജിനീയർ). സഹോദരങ്ങൾ: സുധാകരൻ, രാജൻ. സംസ്കാരം ഞായറാഴ്ച 11ന് തൃച്ഛംബരം സമുദായ ശ്മശാനത്തിൽ.