പെരിങ്ങത്തൂർ: അണിയാരം തുണ്ടായി മുക്ക്-മൂത്തേടത്ത് റോഡിൽ കാളാംവീട്ടിൽ കണ്ടിയിൽ മഞ്ചാൻ വസന്ത അമ്മ (70) നിര്യാതയായി. പരേതരായ കണ്ടിയിൽ കുഞ്ഞപ്പ നമ്പ്യാരുടെയും ചിന്നു അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ സുകുമാരൻ നായർ (മേലാറ്റൂർ റിട്ട. എസ്.ഐ, സി.ഐ.എസ്.എഫ്). മക്കൾ: സുജിത്ത്കുമാർ, സുജ (ഇരുവരും ചെന്നൈ). മരുമക്കൾ: രമ്യ, ശിവദാസൻ (ഡി.ഇ.ഒ ചെന്നൈ). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. എസ്.ഐ കോയമ്പത്തൂർ), വിജയലക്ഷ്മി (റിട്ട. അധ്യാപിക, തിരുപ്പൂർ), പ്രേമകുമാരി (പന്തക്കൽ), മല്ലിക (പന്തക്കൽ), മണികണ്ഠൻ (പാനൂർ), ഗീത (പാനൂർ).