പേരാമ്പ്ര: കല്ലൂർ കോവുപ്പുറത്ത് കെ.ടി. റിയാസ് (37) നിര്യാതനായി. ഖത്തറിൽ ജോലിയിലിരിക്കെ രോഗിയായി കഴിഞ്ഞ ഡിസംബറിൽ തുടർചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിതാവ്: കുഞ്ഞബ്ദുല്ല കണ്ണങ്കോട്ട് തറമൽ (എരവട്ടൂർ).മാതാവ്: കുഞ്ഞാമി എടക്കണ്ടി മലോൽ(കല്ലൂർ). ഭാര്യ: ആബിദ അടിയോട്ടിൽ എടവരാട്. മക്കൾ: ലസിൻ അമാൻ, ഹാദി ഹംദാൻ (രണ്ടുപേരും കടിയങ്ങാട് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ), ആമിന ഹുദ. സഹോദരങ്ങൾ: റഫീഖ് ഈർപ്പനടക്കൽ, റാശിദ ഓട്ടുവയൽ.