കുറ്റ്യാടി: ചാപ്പൻതോട്ടം കാരക്കാട്ട് പരേതനായ വക്കച്ചന്റെ (ചാക്കോ) ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. ചേർപ്പുങ്കൽ ചെറുകരകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, എൽസി, തങ്കമ്മ അലക്സാണ്ടർ, തങ്കച്ചൻ, ഡോ. കെ.സി. ജോർജ് (റിട്ട. ഓഫിസർ, എം.ജി യൂനിവേഴ്സിറ്റി കോട്ടയം), സിസ്റ്റർ സൂസൻ (ടീച്ചർ, സെന്റ് അലോഷ്യസ് കോൺവെന്റ് സ്കൂൾ, പുന്നപ്ര), സിസ്റ്റർ ദിവ്യ (പ്രിൻസിപ്പൽ, സെന്റ് ആൻസ് സ്കൂൾ, വാറങ്കൽ), ടോമി, റവ. ഫാ.ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് (പ്രിൻസിപ്പൽ, ഡോൺ ബോസ്കോ കോളജ് അങ്ങാടിക്കടവ്, ഇരിട്ടി), ഫെലിക്സാമ്മ ഷാന്റി (ടീച്ചർ, മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ഈരാറ്റുപേട്ട), ഡോ. കെ.സി. ബിജു (സെന്റ് തോമസ് കോളജ്, പാലാ). മരുമക്കൾ: ഏലിക്കുട്ടി താന്നിക്കൽ (പൂതംപാറ), മാത്യു നീണ്ടൂർ (ഇരിട്ടി), പരേതനായ എ.സി. ദേവസ്യ (വെളിമാനം), അന്നക്കുട്ടി (പശുക്കടവ്), റോസമ്മ (വിലങ്ങാട്), സിൽജി മാത്യു (റിട്ട. ടീച്ചർ, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് അതിരമ്പുഴ), ജോഷി ജോസഫ് (കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ), സിന്ധു തോമസ് (പ്രഫസർ, സി.എം.എസ് കോളജ് കോട്ടയം).
സംസ്കാരം ഞായറാഴ്ച മൂന്നിന് ചാപ്പൻതോട്ടം സെന്റ് ജോസഫ്സ് ചർച്ചിൽ.