തൃശൂർ: ഒളരിക്കരയിൽ ബന്ധുവീട്ടിൽ ഉത്സവത്തിന് എത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാര്യാട്ടുകര മാടമ്പിക്കാട്ടിൽ എം.ജെ. നിതിൻ (30) ആണ് മരിച്ചത്. പുല്ലഴി വടക്കുംമുറിയിൽ കാവടി കാണാനായി എത്തിയതായിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് കിണറിന്റെ സംരക്ഷണ ഭിത്തിയിൽ കൈകുത്തിയപ്പോൾ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാടമ്പി കാട്ടിൽ ജയന്റെയും ലതയുടെയും മകനാണ്. സഹോദരൻ: ജിതിൻ.