തലോർ: തൈക്കാട്ടുശ്ശേരിയിൽ ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. പുലരി നഗറിൽ കിണറ്റേരി പറമ്പിൽ മണിയുടെ ഭാര്യ രാധ (62) ആണ് മരിച്ചത്. ഞായറാഴ്ച രാവിടെ ഒമ്പതിനാണ് അപകടം. തൈക്കാട്ടുശേരി ത്രൈലോക്യ മംഗലം ക്ഷേത്രത്തിലേക്ക് പോകാൻ റെയിൽ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: രഞ്ജിത്ത്, മഞ്ജു, സിജില. സംസ്കാരം തിങ്കളാഴ്ച.