കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മിച്ചഭൂമി സമരഭടനും കോട്ടച്ചേരി ബാങ്ക് മുൻ ഡയറക്ടറുമായ കെ.കെ. ചന്ദ്രൻ (75) നിര്യാതനായി.
അതിയാമ്പൂരിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും കോളിളക്കം സൃഷ്ടിച്ച ട്രാക്ടർ കത്തിക്കൽ സമരത്തിലും പങ്കാളിയായിരുന്നു. മിച്ചഭൂമി സമരത്തിൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. പ്രവാസി സംഘം വില്ലേജ് കമ്മിറ്റി അംഗവും അതിയാമ്പൂര് സെക്കൻഡ് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: മാധവി. മക്കൾ: ഷിബ, സുനിൽകുമാർ. മരുമക്കൾ: പരേതനായ ബാബു, ദീപ്തി. സഹോദരങ്ങൾ: ജാനു, എ.കെ. കുമാരൻ, നാരായണി, രോഹിണി, അമ്മിണി, ഗംഗാധരൻ, കുഞ്ഞമ്പു.