ചെലവൂർ: ചൂരക്കൊടി കളരി സംഘത്തിലെ ഉസ്താദ് സി.എം. മാമു ഗുരുക്കളുടെ പ്രധാന ശിഷ്യനായ ഹാജി ടി.പി. മുഹമ്മദ് ഗുരുക്കൾ (73) ചെലവൂരിൽ നിര്യാതനായി. ധാരാളം ശിഷ്യസമ്പത്തുള്ള അദ്ദേഹം കേരളത്തിലാകമാനം ശാഫി ഗുരുക്കൾ എന്നാണ് അറിയപ്പെടുന്നത്. കൊടുവള്ളി മലബാർ ആയുർവേദ ഹോസ്പിറ്റൽ, കണ്ണൂർ ഭാരതീയ ആയുർവേദ, കളരി മർമ ചികിത്സാലയം, തിരുവമ്പാടി ശാഫി ദവാ ഖാന തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാനാണ്. കളരി ചികിത്സ രംഗത്ത് പ്രഗല്ഭനായ ഇദ്ദേഹത്തിന് നിരവധി ബഹുമതികളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. പൂർവവിദ്യാർഥി ചൂരക്കൊടി കളരി കൂട്ടായ്മയുടെ രക്ഷാധികാരിയും സ്ഥാപകന്മാരിൽ ഒരാളും കൂടിയാണിദ്ദേഹം.
ഭാര്യ: ഇ.എ. ഫാത്തിമ. മക്കൾ: ടി.പി. ജാബിർ ഗുരുക്കൾ, സഫീന, ഷമീന, സ്വാലിഹ. മരുമക്കൾ: സക്കീന, അശ്റഫ് (മലബാർ ആയുർവേദ കൊടുവള്ളി), മൂസ കുന്ദമംഗലം, ഡോ. ഇർഷാദ് നരിക്കുനി.