ചാലിയം: സിദ്ദീഖ് പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന വടക്കകത്ത് ഇബ്രാഹിംകുട്ടി എന്ന ബാവ ഹാജി (70) നിര്യാതനായി. ചാലിയം ബീച്ചിലെ വ്യാപാരിയായിരുന്നു. പരേതരായ വടക്കകത്ത് മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ബീപാത്തു (ചെട്ടിപ്പടി). മക്കൾ: സൈനുൽ, ആബിദ്, ഇർഷാദ്, ജുമൈല, സഫറീന, സൗദ. മരുമക്കൾ: ജുബൈരിയ്യ (പരപ്പനങ്ങാടി), ആരിഫ (ചാലിയം), അബ്ദുസ്സലാം (പരപ്പനങ്ങാടി), സലീം (പുതിയങ്ങാടി), നൗഫിർ (കുറ്റിക്കാട്ടൂർ) സഹോദരി: ഖദീജ.