മേലാറ്റൂർ: മുൻകാല കുടിയേറ്റ കർഷകനും വീട്ടിക്കുന്ന് മലങ്കര കത്തോലിക്ക പള്ളിയിലെ മുഖ്യ ശുശ്രൂഷകനുമായിരുന്ന മേലാറ്റൂർ അത്താണിയിലെ കുന്നേൽ ചാക്കോ (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പൗലോസ് (മേരി മാതാലാബ്, ഉച്ചാരക്കടവ്), ആലിസ്, തങ്കമ്മ, മോളി, കുഞ്ഞുമോൾ, സിജി, സൂസമ്മ. മരുമക്കൾ: ത്രേസ്യമ്മ, അഗസ്റ്റിൻ പൗലോസ്, ഡേവിഡ് ജെ. വിൻസന്റ്, കുര്യാക്കോസ്, മാത്യു, മോനിച്ചൻ, സാം മാത്യു.