കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കല്യാടൻ ഹൗസിൽ താമസിക്കുന്ന കാഞ്ഞിരോട്ടെ പൗരപ്രമുഖനും ആദ്യകാല കർഷകനുമായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (98) നിര്യാതനായി. ഭാര്യ: പരേതയായ മാധവിയമ്മ. മക്കൾ: ഹരിശങ്കർ (കാഞ്ഞിരോട്), സുജാത (കനാൽപാലം), സുനന്ദ (കുറ്റ്യാടി), പരേതയായ സുശീല. മരുമക്കൾ: രഘുത്തമ്മൻ (കനാൽപാലം), ദിനേശൻ (കുറ്റ്യാടി), സൗമ്യ (മതുക്കോത്). സംസ്കാരം രാവിലെ 9.30ന് പയ്യാമ്പലത്ത്.