കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടിൽ സ്മിതാസദൻ കെ. രാഘവൻ (78) നിര്യാതനായി. വിമുക്തഭടനും എൽ.ഐ.സി ഏജന്റുമാണ്. കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗം, പുളിയഞ്ചേരി എം.ജി.എൻ കലാസമിതി രക്ഷാധികാരി, അനന്തപുരം ക്ഷേത്ര കമ്മിറ്റി, പുളിയഞ്ചേരി കുറൂളി പരദേവത ക്ഷേത്ര കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചു. ഭാര്യ: ദാക്ഷായണി. മക്കൾ: സ്മിത, അഡ്വ. സ്മിജ. മരുമകൻ: ഭക്തപ്രകാശ് (കോഴിക്കോട്). സഹോദരങ്ങൾ: ബാബു, പ്രകാശൻ, ഗീത. സഞ്ചയനം വ്യാഴാഴ്ച.