തിരുവമ്പാടി: റിട്ട. പുതുപ്പറമ്പിൽ പൊലീസ് സബ് പി.വി. മാത്യു (87) നിര്യാതനായി. കോടഞ്ചേരി, മുക്കം, കൂരാച്ചുണ്ട്, ബത്തേരി, വൈത്തിരി, കോതമംഗലം, പോത്താനിക്കാട്, താമരശ്ശേരി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: റോസമ്മ തിരുവല്ല കാരയ്ക്കൽ പനവേലിൽ കുടുംബാംഗം. മക്കൾ: ബിജു മാത്യു, മോളി, ജോളി, ഡോളി. മരുമക്കൾ: ലൂസി കൊച്ചുപുരക്കൽ (കൂടരഞ്ഞി), തങ്കച്ചൻ മൈലപ്പറമ്പിൽ (പുല്ലൂരാംപാറ), ജെയിംസ് കിഴക്കുംകര (മുണ്ടൂര്), ജിജി കാരക്കാട്ട് (പുന്നക്കൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.