കോഴിക്കോട്: ചാലപ്പുറം ഗണപത് ഗേൾസ് ഹൈസ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക തിരുവണ്ണൂർ കോഴിപ്പുറം കോമ്പൗണ്ട് രമ്യയിൽ പി. രമാദേവി (85) നിര്യാതയായി. അച്യുതൻ ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായും പറമ്പിൽ ബസാർ ഗവ. ഹൈസ്കൂളിൽ പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിരുന്നു. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് (എ.ഐ.ഡബ്ല്യു.സി) സ്റ്റാൻഡിങ് കമ്മിറ്റി മെംബറായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: മാതൃഭൂമി സ്ഥാപക മാനേജിങ് ഡയറക്ടർ കെ. മാധവൻ നായരുടെ മകനും മാതൃഭൂമി ഡയറക്ടറുമായിരുന്ന പരേതനായ കെ. മോഹൻദാസ് രാധാകൃഷ്ണൻ. മക്കൾ: പി. ബിന്ദു (ദുബൈ), പി. സിന്ധു (മാതൃഭൂമി സീനിയർ മാനേജർ ഓപറേഷൻസ്). മരുമക്കൾ: ജി. രാജേന്ദ്രകുമാർ (ഫിനാൻസ് മാനേജർ -സോളികോ ഫൈബർ ഗ്ലാസ്, ദുബൈ), ഡോ. കെ.പി. വിനോദ് കുമാർ (ഒഫ്താൽ മോളജിസ്റ്റ്). സഹോദരങ്ങൾ: പരേതരായ രവീന്ദ്രനാഥ്, പങ്കുണ്ണി മേനോൻ, രാധാകൃഷ്ണ മേനോൻ. സഞ്ചയനം വെള്ളിയാഴ്ച.