കൊടുവള്ളി: സ്വകാര്യ റിസോർട്ടിന്റെ ടെറസിൽ നിന്ന് വീണുപരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മദ്റസ ബസാർ അക്കരകുന്നുമ്മൽ പരേതനായ ആലിക്കുട്ടി ഹാജിയുടെ (റിട്ട.കെ.എസ്.ആർ.ടി.സി) മകൻ അബ്ദുറഹ്മാൻ (അദ്റു- 50) ആണ് മരിച്ചത്. കൊടുവള്ളി നെടുമല കെ.ആർ.എഫ് റിസോർട്ട് പാർട്ട്ണറും നടത്തിപ്പുകാരിൽ ഒരാളുമായ അബ്ദുറഹ്മാനെ തിങ്കളാഴ്ച രാവിലെ റിസോർട്ടിന്റെ ടെറസിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. മാതാവ്: പാത്തൂട്ടി. ഭാര്യ: ഷാഹിന. മക്കൾ: സഫ്വാൻ, തൻഹ ഫാത്തിമ, ലൈസ ഫാത്തിമ. സഹോദരങ്ങൾ: സുബൈദ,മൈമൂന, സുഹറ, സാബിറ, സൗദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച എരപ്പൂണ്ട് ജുമാമസ്ജിദിൽ.