മാഹി: പോണ്ടിച്ചേരി സർവകലാശാല മുൻ അസി. രജിസ്ട്രാറായ മാഹിയിലെ സി.എം. ശ്രീകല ഷമീർ ദാസ് (58) നിര്യാതയായി.
പരേതരായ സി.എച്ച്. രാഘവൻ-സത്യവതി ദമ്പതികളുടെ മകളാണ്.
ഭർത്താവ്: മടപ്പള്ളി ഗവ. കോളജ് സാമ്പത്തികശാസ്ത്രം അസോ. പ്രഫസറും വകുപ്പ് അധ്യക്ഷനുമായ ഡോ. ഷമീർ ദാസ്.
സഹോദരങ്ങൾ: പുതുച്ചേരി ഗവ. മുൻ ജീവനക്കാരൻ രമേശ്, മാഹി എക്സൽ പബ്ലിക് സ്കൂൾ റിട്ട. കോഓഡിനേറ്റർ ഹേമ ഭാസ്കർ, ലീന സത്യൻ (ബംഗളൂരു), ലതിജ ദേവരാജ് (മുംബൈ), രസിത (പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി അധ്യാപിക).
സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മാഹി പൊതുശ്മശാനത്തിൽ.