മുക്കം: പ്ലാന്ററും മത-സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുമായ വയലിൽ കുഴിക്കണ്ടത്തിൽ അബ്ദുൽ ഗഫൂർ മോൻ ഹാജി (54) നിര്യാതനായി. മുരിങ്ങംപുറായി റഹ്മാനിയ ജുമാമസ്ജിദ് സെക്രട്ടറിയും ഹയാത്തുൽ ഇസ്ലാം മദ്റസ ജനറൽ സെക്രട്ടറിയുമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തക സമിതി അംഗമായിരുന്നു. പിതാവ്: മുക്കം മുസ്ലിം ഓർഫനേജ് സെക്രട്ടറി വി.ഇ. മോയിൻ ഹാജി. മാതാവ്: പരേതയായ നീലിക്കണ്ടി ഫാത്തിമ ഹജ്ജുമ്മ.
ഭാര്യ: ആരിഫ (കോട്ടക്കൽ). മക്കൾ: ഫാത്തിമ ഹിന, ഖദീജ ഹാനിയ, അഹമ്മദ് അബ്ദുല്ല. മരുമകൻ: ഫൈസാർ (ദുബൈ). സഹോദരങ്ങൾ: ഷരീഫ, മറിയം, അഷ്റഫ്, ആയിഷ.