പയ്യോളി: സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും പാലൂർ ബ്രാഞ്ച് സെക്രട്ടറിയും മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന തുണ്ടിപ്പറമ്പിൽ വി.എം. സുനിത (49) നിര്യാതയായി. കെ.എസ്.കെ.ടി.യു പയ്യോളി ഏരിയ കമ്മിറ്റി അംഗം, തിക്കോടി മേഖല സെക്രട്ടറി, മഹിള അസോസിയേഷൻ തിക്കോടി മേഖല ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഭർത്താവ്: ടി.പി. പുരുഷോത്തമൻ (സി.പി.എം നന്തി ലോക്കൽ കമ്മിറ്റി അംഗം).
മക്കൾ: ആദർശ്(സി.എം ആശുപത്രി വടകര) അതുല്യ. മരുമകൻ: ഷമിൻലാൽ (ദുബൈ). പിതാവ്: പരേതനായ കണാരൻ. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: സുധ, സുജല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാലൂരിലെ വീട്ടുവളപ്പിൽ.