നെല്ലിക്കാംപൊയിൽ: സി.എം.സി സന്യാസിനി സമൂഹാംഗമായ സിസ്റ്റർ എൽസി ടോം (84) നിര്യാതയായി. കൂടരഞ്ഞി പരേതരായ മംഗലത്ത് തോമസ്-മറിയം എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: കുഞ്ഞാഗസ്തി, ജയിംസ്, ഫിലോമിന, പരേതരായ ജോസഫ്, ജോർജ്. തിരുവമ്പാടി, കൂടരഞ്ഞി, കുളവയൽ, കുട്ടറപ്പാടി, ധർമസ്ഥല, ഗുത്തിഗാർ, മുണ്ടാജെ, എടൂർ, കുന്നുംകൈ, പേരട്ട, ചെട്ടിയാംപറമ്പ്, അങ്ങാടിക്കടവ്, തലശ്ശേരി, പടന്നക്കാട്, കീഴ്പള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച 2.30ന് നെല്ലിക്കാംപൊയിലിലെ സി.എം.സി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ.