ഇരിട്ടി: മുൻ പായം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ദേവസ്യ കാരണത്തുപറമ്പിൽ ( 72) നിര്യാതനായി. കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എലിസബത്ത്, വടക്കേ ചിറയത്ത് കുടുംബാംഗം. മക്കൾ: സിസ്റ്റർ ബെറ്റി (എസ്.എ.ബി.എസ് തലശ്ശേരി ചേറ്റംകുന്ന് കോൺവെന്റ്) ബിൻസി, അഭിലാഷ് ജീനറ്റ്, ഹിൽസൺ. മരുമക്കൾ: പാപ്പച്ചൻ കൊള്ളിക്കെളവിൽ (പേരാവൂർ), സിന്ധു പയ്യനാട്ട് (മാടത്തിൽ), ബിനി ഫ്രാൻസിസ് (ബി.എസ്.ഡി സദൻ തിരുവനന്തപുരം), അമ്പിളി പുരയിടത്തിൽ (ആനപ്പന്തി). സഹോദരങ്ങൾ: റോസമ്മ പീടികയേക്കൽ, തോമസ് കാരണത്തുപറമ്പിൽ, ആലീസ് പൊടിമറ്റത്തിൽ എമ്മാനുവൽ.
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കിളിയന്തറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.