അഴീക്കോട്: അക്ലിയത്ത് ശിവക്ഷേത്രത്തിന് സമീപത്തെ അക്ലിയത്ത് മഠത്തിൽ പാപ്പിനിശ്ശേരി വീട്ടിൽ നാരായണ മാരാർ (78) നിര്യാതനായി. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മുൻ ജീവനക്കാരനായിരുന്നു. പിതാവ്: പരേതരായ മീത്തലെ വീട്ടിൽ ശങ്കര മാരാർ. മാതാവ്: പാപ്പിനിശ്ശേരി വീട്ടിൽ ദേവകി മാരസ്യാർ. ഭാര്യ: കെ.വി. കമലാക്ഷി. മക്കൾ: നിഷ, ഉഷ. മരുമക്കൾ: ദിനേശൻ, കൃതാർഥ്. സഹോദരങ്ങൾ: ശാരദ, ബാലകൃഷ്ണൻ, പരേതയായ കമലാക്ഷി.