കോഴിക്കോട്: സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. സീനിയർ മാനേജർ തലശ്ശേരി അച്ചാരത്ത് പോക്കുട്ടി (78) കോഴിക്കോട് മുത്തപ്പൻ കാവിനു സമീപമുള്ള ബംഗ്ലായിൽ നിര്യാതനായി. തലശ്ശേരി, മംഗലാപുരം, പുതുപ്പാടി, ഷിമോഘ, മണ്ണാർക്കാട്, കാസർകോട്, കോഴിക്കോട് റീജനൽ ഓഫിസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ദീർഘകാലം സെന്റ് വിൻസെന്റ് കോളനി മസ്ജിദുൽ അഖ്സ ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ വി.ബി. റംല (ബംഗ്ലാ, തലശ്ശേരി ). മക്കൾ: ഡോ. വി.ബി. സാഹിറ (ചീഫ് മെഡിക്കൽ ഓഫിസർ, ഗവ: ഹോമിയോ ഡിസ്പെൻസറി, മാങ്കാവ്), അൻവർ ഹസ്സൻ (കാഡില ഫർമസ്യൂട്ടിക്കൽസ്), വി.ബി. ഫാത്തിമ (മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്). മരുമക്കൾ: അഡ്വ. അബ്ദുൽ റഊഫ് (കോഴിക്കോട്), തന്‍സീൻ (മാഹി), പരേതനായ എം.പി. അബ്ദുൽ കരീം.