വള്ളിക്കുന്ന്: അത്താണിക്കൽ പള്ളിപ്പടിയിലെ പരേതനായ പാറകണ്ടി അലവി ഹാജിയുടെ മകൻ അരിമ്പ്രതൊടി ഹനീഫ (53) നിര്യാതനായി. മാതാവ് പരേതയായ ആമിന. ഭാര്യ: ഷഹർബാൻ. മക്കൾ: ഫർഹാന, ഇർഫാന, ബുർഹാന, മുഹമ്മദ് ശമ്മാസ്. മരുമക്കൾ: സിദ്ദീഖ് താനൂർ, സമദ് കിഴക്കേമല. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അബ്ദുൾ ഗഫൂർ, അബ്ദുൽ അസീസ്, ഉബൈദ്, സുബൈർ, മുഹമ്മദ്കുട്ടി, ഹബീബ്, ഹാരിഫ, ഹഫ്സത്ത് ബീഗം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാലയിൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.