പയ്യന്നൂർ: എടാട്ട് ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാസർകോട് പടന്ന ആറാം വാർഡ് ആണ്ടാംകൊവ്വലിൽ താമസിക്കുന്ന പി. സുകുമാരനാണ് മരിച്ചത്. കാന്തിലോട്ട് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് മുൻ പ്രസിഡന്റും ദലിത് ലീഗ് സജീവ പ്രവർത്തകനുമാണ്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. പയ്യന്നൂരിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ബൈക്കും എതിരെ വന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ പി.വി. ഉഷ (കോഴിക്കോട്). മക്കൾ: സുജീഷ് (മുത്തൂറ്റ് ബാങ്ക്, പാലക്കാട്), അമൃത ലാൽ (പടന്ന കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: ജുമുന, അനില. സഹോദരങ്ങൾ: സുമിതി, സുമിത്ര (അംഗൻവാടി വർക്കർ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും.