മേപ്പയൂർ: കഴിഞ്ഞ ദിവസം മുക്കാളിയിൽ ട്രെയിനിൽനിന്ന് വീണ് പരിക്കുപറ്റിയ യുവാവ് ചികിത്സക്കിടെ മരിച്ചു.
മേപ്പയൂർ ചങ്ങരംവള്ളിയിലെ കോട്ടിൽ ജിജീഷ് (42) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പിതാവ്: മീത്തലെ പറമ്പിൽ കേളപ്പൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ജിബീഷ് (ഇന്ത്യൻ സ്റ്റുഡിയോ മേപ്പയൂർ), ഷിനോൾ.