പൂനൂർ: കക്കാട്ടുമ്മൽ നമ്പിയാർകണ്ടി എൻ.കെ. ഷംസു (47) നിര്യാതനായി. മക്കയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. പിതാവ്: പരേതനായ കക്കാട്ടുമ്മൽ തറുവയി ഹാജി. മാതാവ്: ഖദീജ.
ഭാര്യ: അഫ്സത്ത് (പരപ്പൻപൊയിൽ). മക്കൾ: ഷഹാം, ഹിദാഷ്, ഷാദിൻ, ഫാത്തിമ.
സഹോദരങ്ങൾ: എൻ.കെ. മുഹമ്മദ് (ഹെഡ്മാസ്റ്റർ, ജി.എം.എൽ.പി സ്കൂൾ, പൂനൂർ), എൻ.കെ. അബ്ദുൽ ലത്തീഫ് ചീനിമുക്ക് (മക്ക), എൻ.കെ. അബ്ദുൽ മജീദ് ഞാറപ്പൊയിൽ (മക്ക), ആമിന മടപ്പള്ളി (ചേപ്പാല), അലീമ പള്ളിപ്പറമ്പ് (ഞാറപ്പൊയിൽ), പി.കെ.സി. ഫാത്തിമ, ആയിഷ (ഹെഡ്മിസ്ട്രസ്, തേക്കും തോട്ടം എ.എം.എൽ.പി സ്കൂൾ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.