ശ്രീകണ്ഠപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ മെംബറും ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.വി. ഗോവിന്ദൻ (83) നിര്യാതനായി. ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയായ ഇദ്ദേഹം ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലാണ് താമസം. യൂത്ത് കോൺഗ്രസ് ജില്ല ട്രഷറർ, ചെങ്ങളായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ചെങ്ങളായി സഹകരണ ബാങ്കിന്റെ ആദ്യ രൂപമായ അരിമ്പ്ര ഐക്യ നാണയ സംഘം പ്രസിഡന്റായി 1968 മുതൽ 1974 വരെ സേവനമനുഷ്ഠിച്ചു. 1995ൽ അധികാര വികേന്ദ്രീകരണം നിലവിൽ വന്നശേഷമുള്ള ചെങ്ങളായി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് പദവിയാണ് ഇദ്ദേഹം വഹിച്ചത്. ഭാര്യ: ടി.കെ. നാരായണി (റിട്ട. പ്രധാനധ്യാപിക, കാഞ്ഞിലേരി എൽ.പി സ്കൂൾ). മക്കൾ: അനിൽകുമാർ (റിട്ട. എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട), ദീപ (വനിത കോഓപറേറ്റിവ് ബാങ്ക്, പരിയാരം), ദിവ്യ (നിടുവാലൂർ), വന്ദന (ലെക്ചറർ, കെ.എം.സി.ടി കോളജ്, മുക്കം). മരുമക്കൾ: സുജ (ഇരിട്ടി). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ), ഹേമന്ദ് (ലെക്ചറർ, വടകര എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: കല്യാണി, ശ്രീധരൻ (പെരിങ്കോന്ന്) പരേതനായ നാരായണൻ.