പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പരേതനായ ആനകെട്ടിയതിൽ കുഞ്ഞി മൂസ്സഹാജിയുടെ ഭാര്യ കതീശ്ശ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: ഉമ്മർ (പാറാട്), ജമീല, പരേതരായ ബിയ്യാത്തു, ആയിശ. മരുമക്കൾ: പരേതരായ പാത്തൂട്ടി ആച്ചേന്റവിട (പാറാട്), കുട്ടാങ്കണ്ടി യൂസഫ് ഹാജി (മേനപ്രം), ഞോലയിൽ കിഴക്കിയാടത്ത് അഹമ്മദ് ഹാജി, ഇസ്മായിൽ (പാത്തിപ്പാലം). സഹോദരൻ: പരേതനായ പിള്ളാണ്ടിയിൽ കുഞ്ഞബ്ദുള്ള. മയ്യത്ത് നിസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് പുല്ലൂക്കര മഹല്ല് ജുമാ മസ്ജിദിൽ നടക്കും.