കൊയിലാണ്ടി: ‘മാധ്യമം’ കൊയിലാണ്ടി ലേഖകൻ ചെങ്ങോട്ട്കാവ് ശർമിള നിവാസിൽ പവിത്രൻ മേലൂർ (61) നിര്യാതനായി. തുടക്കകാലം മുതൽ ‘മാധ്യമം’ ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ശനിയാഴ്ച പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കൊയിലാണ്ടിയിലെ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്നു. സി.പി.ഐ കൊയിലാണ്ടി ബ്രാഞ്ച് അംഗവും ചെങ്ങോട്ടുകാവ് കാർഷിക വികസനസമിതി അംഗവുമായിരുന്നു. പിതാവ്: പരേതനായ ശങ്കരൻ (പത്മവിലാസം ഹോട്ടൽ ബപ്പൻകാട്). മാതാവ്: പരേതയായ നാരായണി. ഭാര്യ: ദീപ (അധ്യാപിക, ഇലാഹിയ സ്കൂൾ കൊയിലാണ്ടി). മകൻ: ഗൗതം ശങ്കർ (പ്ലസ് ടു വിദ്യാർഥി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്). സഹോദരങ്ങൾ: ചന്ദ്രൻ (സീറോലൈറ്റ്), ശർമിള, സുധാമണി, പരേതരായ ശ്രീധരൻ (സീറോലൈറ്റ്), വിജയകുമാരി.