എലത്തൂർ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വടക്കെ മുക്കാടി സന്തോഷാണ് (49) മരിച്ചത്. മൂന്നുപേരടങ്ങിയ സംഘം ശനിയാഴ്ച ഉച്ചയോടെ എലത്തൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സംഘം കരയിലേക്ക് തിരിച്ചു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനുപമ. മക്കൾ: ശ്യാംകുമാർ, മന്യ. സഹോദരൻ പരേതനായ രമണൻ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. സഞ്ചയനം ബുധനാഴ്ച.