അലനല്ലൂർ: കാട്ടുകുളം പള്ളിപ്പടി പരേതനായ പാറപ്പുറത്ത് കുഞ്ഞിമൊയ്തീന്റെ മകൾ ഫാത്തിമയെ (57) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി 11ന് വീട്ടിൽ ഉറങ്ങാൻ കിടന്ന ഫാത്തിമയെ ഞായറാഴ്ച രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് ഒരു മണിയോടെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ കാണുകയായിരുന്നു.
അഗ്നിരക്ഷസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. മക്കൾ: അബ്ദുൽ ലത്തീഫ്, ഷമീർ.