ഇരിങ്ങാലക്കുട: പാട്ടമാളി റോഡിൽ വലൂപ്പറമ്പിൽ പരേതനായ വേലാണ്ടിയുടെ മകൻ അഡ്വ. രവീന്ദ്രൻ (78) നിര്യാതനായി. നോട്ടറി പബ്ലിക് ആയിരുന്ന അഡ്വ. രവീന്ദ്രൻ ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം, എൽത്തുരുത്ത് വിദ്യാപ്രകാശിനി സഭ എന്നീ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല (റിട്ട. അധ്യാപിക, പെരിഞ്ഞനം ആർ.എം.എച്ച് സ്കൂൾ). മക്കള്‍: രാജേഷ് (അബൂദബി), രാകേഷ് (അബൂദബി). മരുമക്കള്‍: ലതിക, ആതിര.