ദോഹ: ബാലുശ്ശേരി ഉണ്ണിക്കുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ്(62) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. റയ്യാനിലെ താമസസ്ഥലത്തുവെച്ച് വ്യാഴാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതിനുപിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റസീനയാണ് ഭാര്യ. മക്കൾ: ഡോ. അഫ്സന, ആദിൽ. മരുമകൻ: ഡോ. അർഷാദ് വി.പി. സഹോദരങ്ങൾ: അസ്സൻകോയ, മറിയം, നഫീസ, ഖദീജ. ഞായറാഴ്ച രാത്രി 7.25ന് ദോഹയിൽനിന്നുള്ള ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം .തിങ്കളാഴ്ച രാവിലെ ഏഴിന് ശിവപുരം മഹല്ല് ജുമാമസ്ജിദിൽ ഖബറടക്കും.