കുറ്റ്യാടി: മാപ്പിലാണ്ടി എം.കെ. ജമാലുദ്ദീൻ (64) നിര്യാതനായി. ഗ്രാമീൺ ബാങ്ക് മാനേജർ, വളയന്നൂർ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കോമത്ത് അഹമ്മദ്. മാതാവ്: ആയിഷ എരുവച്ചേരി. ഭാര്യ: റാബിയ ചക്കരക്കണ്ടി (കല്ലാച്ചി). മക്കൾ: ഡോ. ഫായിസ് (വൈറ്റ് ഡെന്റൽ ക്ലിനിക്, കല്ലാച്ചി), ഖൈസ് ജമാൽ (ദുബൈ), പരേതനായ ആഷിക്ക്. മരുമകൾ: ആയിഷ ശാദിയ (ചെറിയകുമ്പളം). സഹോദരങ്ങൾ: അഡ്വ. എം. സലീം, മൊയ്തു.