ആനക്കര: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കൊഴിക്കര സ്വദേശി മരിച്ചു. കപ്പൂർ കൊഴിക്കര പള്ളത്ത് ചേമ്പിലകടവിൽ പി.സി. സുലൈമാന്റെ മകൻ അഷ്റഫാണ് (പി.സി. അസറു -45) മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഷ്റഫ് ഞായറാഴ്ച പുലർച്ചയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ: ആബിദ. മക്കൾ: നൗഷിദ, റിയ നസ്റിൻ, മുഹമ്മദ് ഹാഷിം.